പട്ടാപകൽ കടയിൽ കയറി മോഷണം: പ്രതി അറസ്റ്റിൽ
1417315
Friday, April 19, 2024 1:42 AM IST
കാട്ടാക്കട: പട്ടാപകൽ കടയിൽ കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വട്ടപ്പാറ സ്വദേശി അജിത്താണ് അറസ്റ്റിലായത്. മലയിൻകീഴ് അന്തിയൂർകോണത്ത് ഗോപകുമാറിന്റെ മുറുക്കാൻ കടയിൽനിന്ന് 98,000 രൂപയാണ് അജിത്ത് മോഷണം നടത്തിയത്.
സിസിടിവി കാമറ കളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നഗരത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വഞ്ചിയൂർ പോലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിൽ എടുത്തത്.
കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശ പ്രകാരം മലയിൻകീഴ് എസ്എച്ച് ഒ നിസാമുദ്ദീന്റെ നേതൃത്തത്തിൽ മലയിൻകീഴ് എസ്ഐ രാഹുൽ, ജിഎസ് ഐ നജീബ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.