76-കാരിയുടെ സ്വർണമാല കവർന്നതായി പരാതി
1417640
Saturday, April 20, 2024 6:24 AM IST
വെള്ളറട: 76-കാരിയുടെ നാലുപവന്റെ മാല മോഷ്ടിച്ചതായി പരാതി. വീട്ടിലേയ്ക്കു പോകാന്‍ ബസ് കാത്തുനിന്ന 76-കാരിയെ ആസൂത്രിതമായി ഓട്ടോറിക്ഷയില്‍ കയറ്റിയാണ് മൂന്നംഗ വനിതാസംഘം നാലുപവന്റെ മാല കവര്‍ന്നതായി പരാതി.
കാക്കതൂക്കി വിജയ ഭവനില്‍ മേരിയുടെ (76) മാലയാണ് കവർന്നത്. മേരി നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വെള്ളറട പോലീസ് അറിയിച്ചു.
വീട്ടിൽ എത്തിക്കാം എന്ന് അറിയിച്ചാണ് പ്രതികൾ മേരിയെ ഓട്ടോയിൽ കയറ്റിയത്. യാത്രയ്ക്കിടെ പ്രതികൾ ആസൂത്രിതമായി ഇവരുടെ സ്വർണം കവരുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയപ്പോഴാണ് മാല നഷ്ടമായ വിവരം മേരി അറിഞ്ഞത്.