ഗുരുസന്ദേശ സത്സംഗ സമ്മേളനം ഉദ്ഘാടനം ചെയ്തു
1425235
Monday, May 27, 2024 1:37 AM IST
ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവന്റെ സാന്നിധ്യമറിഞ്ഞിട്ടുള്ള സഭവിള ശ്രീനാരായണാശ്രമം പോലുള്ള ദിവ്യ സന്നിധികൾ സർവമത സമന്വയ കേന്ദ്രങ്ങളായി മാറ്റപ്പെടേണ്ടതുണ്ടെന്നു വി. ശശി എംഎൽഎ .
ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിലെ ദീപപ്രതിഷ്ഠാ വാർഷികോൽസവത്തിന്റെ ഭാഗമായി നടന്ന ഗുരു സന്ദേശ സത്സംഗ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭക്തരുടെ ആവശ്യം പരിഗണിച്ചു ഹൈമാസ്റ്റ് ലൈറ്റുകൾ ആശ്രമത്തിൽ സ്ഥാപിച്ചു നൽകുമെന്നും വി.ശശി അറിയിച്ചു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അധ്യക്ഷനായി.
ശിവഗിരി മഠം സ്വാമി ശിവനാരായണ തീർഥ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, രമണി ടീച്ചർ വക്കം, ഡോ.ഗിരിജ, ഡോ. ബി. സീരപാണി, അഴൂർ ബിജു. ഷാജികുമാർ, സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ തുടങ്ങിയവർ പങ്കെടുത്തു.