മി​നി സിവിൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മെ​ന്ന് ആ​ക്ഷേ​പം
Monday, June 24, 2024 6:40 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ റ​വ​ന്യൂ ട​വ​റി​നു മു​ന്നി​ലാ​യി പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന മി​നി സിവിൽ സ്റ്റേ​ഷ​ൻ ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മെ​ന്ന് ആ​ക്ഷേ​പം.
പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മോ ഫ്ര​ണ്ടേ​ജോ ഇ​ല്ലാ​തെ നി​ർ​മി​ക്കു​ന്ന നാ​ലു​നി​ല കെ​ട്ടി​ടം റോ​ഡി​ൽ​നി​ന്ന് മൂ​ന്നു മീ​റ്റ​ർ മാ​റി മാ​ത്ര​മേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​വൂ എ​ന്ന നി​യ​മം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് നി​ർ​മാ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ഒ​രു കെ​ട്ടി​ടം നി​ർ​മി​ക്കു​വാ​ൻ പെ​ർ​മി​റ്റ് എ​ടു​ക്കു​മ്പോ​ൾ പ​ല നി​യ​മ ത​ട​സ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി പാ​വ​പ്പെ​ട്ട​വ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന ന​ഗ​ര​സ​ഭാ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഇ​ത്ര​യും ന​ഗ്ന​മാ​യ ച​ട്ട​ലം ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി​രു​ന്ന റ​വ​ന്യൂ ട​വ​റി​ന്‍റെ പ്രൗ​ഡി ന​ഷ്ട​പ്പെ​ടു​ത്തു​വാ​ൻ വേ​ണ്ടി​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും. ഒ​രി​ക്ക​ലും നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ന് വി​ക​സ​നം ഉ​ണ്ടാ​വാ​ത്ത വി​ധം നി​ർ​മി​ക്കു​ന്ന കെ​ട്ടി​ടം ഇ​പ്പോ​ൾ ത​ന്നെ നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.