മത്സ്യതൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു
1436818
Wednesday, July 17, 2024 10:59 PM IST
കഴക്കൂട്ടം: വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. കഠിനംകുളം മരിയനാട് ആർത്തിയിൽ പുരയിടത്തിൽ അലോഷ്യസ്(43) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ആരോടെയായിരുന്നു സംഭവം. പരലോകമാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അലോഷ്യസിനെ കൂടാതെ മരിയനാട് സ്വദേശികളായ രാജു, ബിജു, ജോർജ്, അൽബി, പ്ലാസ്റ്റ് അടങ്ങുന്ന സംഘമായിരുന്നു മത്സ്യബന്ധനത്തിനു പുറപ്പെട്ടത്.
തിരമാല മറികടക്കുന്നതിനിടെ ശക്തമായ കടലാക്രമണത്തിലും കാറ്റിലും പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ നീന്തി കരക്കെത്തിയെങ്കിലും വള്ളത്തിനടയിൽപ്പെട്ട അലോഷ്യസിന് രക്ഷപ്പെടനായില്ല . പിന്നീട് മറ്റു മത്സ്യതൊഴിലാളികൾ കടലിൽ ഇറങ്ങി അലോഷിയെ കരക്കെത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമുദമാണ് അലോഷ്യസിന്റെ ഭാര്യ. മക്കൾ:ഹന്ന, ലിയോ, ക്ലാര.