വെ​ള്ള​റ​ട: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ഇ​ടി​ച്ചു ക​യ​റി ഓ​ഫീ​സി​ന്‍റെ ഒ​രു ഭാ​ഗവും മ​തി​ലും ഗേ​റ്റും തകർന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ഫീ​ന്‍റെ ഗ്ലാ​സും ത​ക​ര്‍​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യിരുന്നു സം​ഭ​വം.

വാ​ഹ​നം അ​മി​ത വേ​ഗ​ത്തിലെ​ത്തി ഓ​ഫീ​സി​ന്‍റെ ഒരുഭാഗത്ത് ഇടിച്ചശേഷം കാ​റി​ലു​ണ്ടാ​യി​രു​ന്ന​യാ​ള്‍ അ​യാ​ളു​ടെ ബ​ന്ധു​വി​നെ വി​ളി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​യാ​ളു​ടെ താ​ടി​യെ​ല്ലി​ന് നി​സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​ത് പോലീ​സു​കാ​ര​നാ​ണെ​ന്നാ​ണു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. വാ​ഹ​ന​ത്തിന്‍റെ ന​മ്പ​ര്‍ പോ​ലീ​സു​കാ​ര​ന്‍റേതാ​ണ്. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ മാ​ത്ര​മേ ഇതു വ്യ​ക്ത​മാ​കൂ.