ബിജെപി കൗണ്‍സിലർമാർ മേയറുടെ ഓഫീസ് ഉപരോധിച്ചു
1436965
Thursday, July 18, 2024 3:22 AM IST
തിരുവനന്തപുരം : നഗരശുചീകരണത്തിൽ പരാജയപ്പെട്ട കോർപറേഷനെതിരെ ബിജെപി കൗണ്‍സിലർമാർ ഉപരോധ സമരം നടത്തി. ഇന്നലെ രാവിലെ മേയർ ആര്യ രാജേന്ദ്രന്റെ ഓഫീസിനു മുന്നിലായിരുന്നു ഉപരോധ സമരം.
ജോയിയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം കോർപറേഷനാണെന്നു ബിജെപി നേതാവ് എം.ആർ.ഗോപൻ പറഞ്ഞു. ആമയിഴഞ്ചാൻ തോടിൽ കെട്ടിക്കിടന്നിരുന്ന മാലിന്യം നീക്കാൻ കോർപ്പറേഷൻ തയ്യാറായില്ല. പകരം റെയിൽവേയുടെ തലയിൽ മരണത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും ഗോപൻ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പ്രസംഗിച്ചു.