തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പ് കേസിൽ ആറു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ് പറഞ്ഞു. ഇന്നലെ അഞ്ചു കേസ് കൂടി ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്തു. ഇതോടെ ഈ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 85 ആയി.
ഫോർട്ട് പോലീസ് സ്റ്റേഷനിൽ 80 കേസും മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ അഞ്ചു കേസുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ആറു കോടിയിൽപരം രൂപ നഷ്ടപ്പെട്ടെന്നാണ് പരാതിക്കാർ പോലീസിൽ നൽകിയ മൊഴി. പ്രതികൾ എല്ലാവരും ഒളിവിലാണ്.