പ്ര​തി​ഭാ​സം​ഗ​മ​വും ഓ​ണ​ക്കോ​ടി വി​ത​ര​ണവും
Thursday, September 12, 2024 6:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് 551-ാം ന​മ്പ​ർ ടൗ​ൺ ക​ര​യോ​ഗ​ത്തി ആഭിമുഖ്യത്തിൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഓ​ണ​ക്കോ​ടിയും ചി​കി​ത്സാ സ​ഹാ​യ​വും വിതരണം ചെയ്തു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ, സ​ർ​ക്കാ​ർ ജോ​ലി നേ​ടി​യ​വ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഓ​മ​ന​ത്തി​ങ്ക​ൾ അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന​ യോ​ഗ​ത്തി​ൽ പ്ര​സി​ഡന്‍റ് സു​ധ​ൻ ഓ​മ​ന​ത്തി​ങ്ക​ൾ അ​ധ്യ ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​രേ​ഷ്‌ വെ​ഞ്ഞാ​റ​മൂ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​തി​നി​ധി സ​ഭാം​ഗം സി. ​ക​രു​ണാ​ക​ര​ൻ നാ​യ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെയ്തു.


വ​നി​താ സ​മാ​ജം അം​ഗ​ങ്ങ​ൾ സ്വ​യംസ​ഹാ​യ അ​ംഗ​ങ്ങ​ൾ, ഭ​ര​ണ​സ​മി​തി വ​നി​താ സ​മാ​ജം അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ പ​ട്ട​ത്താ​നം ന​ന്ദി പ​റ​ഞ്ഞു.