കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
1244346
Wednesday, November 30, 2022 12:02 AM IST
നിലന്പൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്കു പരിക്കേറ്റു. ചാലിയാർ പഞ്ചായത്തിലെ മൊടവണ്ണ ചൂരക്കാട്ടിൽ ഭാസ്ക്കരനാ (68) ണ് കാട്ടുപന്നിയിൽ നിന്നു ആക്രമണമുണ്ടായത്.
ഇന്നലെ പുലർച്ചെ അഞ്ചു മണിക്ക് കണ്ടംമാട്ടിൽ മധുവിന്റെ റബർ തോട്ടത്തിൽ ടാപ്പ് ചെയ്യുകയായിരുന്ന ഭാസ്ക്കരന്റെ പിറകുവശത്തുകൂടെ ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഭാസ്കരനു വീണു പരിക്കേൽക്കുകയും കൈ ഒടിയുകയും നടുവിന് ചതവുണ്ടാകുകയും ചെയ്തിട്ടുണ്ട്. തുടർന്നു നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാനകളും പന്നികളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. നിരവധി തവണ പരാതിപ്പെട്ടിട്ടും വനം വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നു പരിഹാരമില്ലെന്നാണ് ആക്ഷേപം.