250 ഉദ്യോഗാർഥികൾക്ക് ജോലി ഉറപ്പാക്കി സ്പെക്ട്രം ജോബ്ഫെയർ
1261279
Monday, January 23, 2023 12:46 AM IST
അരീക്കോട്: ഐടിഐ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി വ്യവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന "സ്പെക്ട്രം' ജോബ്ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം അരീക്കോട് ഗവണ്മെന്റ് ഐടിഐയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദുഹാജി നിർവഹിച്ചു.
വാർഡ് മെംബർ സൈനബ പാട്ടീരി അധ്യക്ഷയായിരുന്നു. ഇരുനൂറ്റന്പതോളം ഉദ്യോഗാർഥികൾക്ക് ജോലി ഉറപ്പു നൽകാൻ അരീക്കോട് നടന്ന സ്പെക്ട്രം ജോബ് ഫെയറിനു കഴിഞ്ഞു. ജോബ് ഫെയറിൽ വിവിധ ട്രേഡുകളിൽ പഠനം പൂർത്തിയാക്കിയ 800 ട്രെയിനികളും 64 തൊഴിൽദാതാക്കളും പങ്കെടുത്തു. 588 പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി.
സാങ്കേതിക സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു വേഗത്തിൽ ജോലി കണ്ടെത്തുന്നതിനും ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ, എസ്സിഡിഡി ഐടിഐകളിൽ നിന്നു വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നേടിയ ഉദ്യോഗാർഥികളെയും ജില്ലയ്ക്ക് അകത്തും പുറത്തുമുളള തൊഴിൽദായകരെയും ഒരേ വേദിയിൽ എത്തിച്ച് രാജ്യത്തെ വ്യവസായ പുരോഗതിക്ക് ഊർജം പകരുക എന്നതുമാണ് ഇത്തരത്തിൽ തൊഴിൽമേളകൾ കൊണ്ടു ഉദ്ദേശിക്കുന്നത്. കോളജിൽ നടന്ന ചടങ്ങിൽ റീജണൽ ഡയറക്ടറേറ്റ് കണ്ണൂരിലെ ജോയിന്റ് ഡയറക്ടർ സി.രവികുമാർ, ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് പാലക്കാട് ആനീസ് സ്റ്റെല്ല ഐസക്ക്, വിവധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഭാസ്കരൻ, എഡബ്ല്യൂ അബ്ദുറഹ്മാൻ, പി.സി സഫറുള്ള, കണ്ടേങ്ങൽ അബ്ദുറഹ്മാൻ, കെ.വി ജയപ്രകാശ്, ടി.ശശികുമാർ, പിടിഎ പ്രസിഡന്റ് താഹിർ ചെറൂത്ത്, ഐഎംസി ചെയർമാൻ എം.പി ബാബു, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെ. ഷൈലേഷ്, പ്രൈവറ്റ് ഐടിഐ അസോസിയേഷൻ പ്രതിനിധി എൻ. അബ്ദുള്ള, പ്രിൻസിപ്പൽ അനില നൈനാൻ, വൈസ് പ്രിൻസിപ്പൽ പി.വി ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു.