ബജറ്റ്: മങ്കട മണ്ഡലത്തിലെ നാലു പ്രവൃത്തികൾക്ക് അഞ്ചു കോടി
1264659
Saturday, February 4, 2023 12:03 AM IST
മങ്കട: സംസ്ഥാന ബജറ്റിൽ മങ്കട നിയോജക മണ്ഡലത്തിലെ നാലു പ്രവൃത്തികൾക്ക് അഞ്ചു കോടി രൂപ വകയിരുത്തി. കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റപാലം നിർമാണം, പുഴക്കാട്ടിരി പനങ്ങാങ്ങര ജിയുപി സ്കൂൾ കെട്ടിട നിർമാണം, കുറുവ ജിഎൽപി സ്കൂൾ കെട്ടിട നിർമാണം , ചൊവ്വാണ ജിഎൽപി സ്കൂൾ കെട്ടിട നിർമാണം ഉൾപ്പടെ അഞ്ചു കോടി രൂപയുടെ പ്രവൃത്തികൾക്കു തുക വകയിരുത്തിയതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ നിന്നു ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് ഇരുപത് പദ്ധതികളാണ് ആവശ്യപ്പെട്ടത്.
മഞ്ചേരിക്ക് കടുത്ത
നിരാശ
മഞ്ചേരി: മഞ്ചേരി എംഎൽഎ സമർപ്പിച്ച 21 പദ്ധതികളിൽ ഒന്നിനു മാത്രം തുക വകയിരുത്തി സംസ്ഥാന ബജറ്റ് മഞ്ചേരിക്ക് നൽകുന്നത് കടുത്ത നിരാശ.
പാണ്ടിക്കാട് റസ്റ്റ് ഹൗസ് നിർമിക്കുന്നതിനായി ഏഴു കോടി രൂപ ആവശ്യപ്പെട്ടതിൽ ഒരു കോടി രൂപ വകയിരുത്തിയതു മാത്രമാണ് ഏക ആശ്വാസം. പത്തു പദ്ധതികൾക്ക് 100 രൂപയുടെ പതിവ് ടോക്കണുകളാണ് നൽകിയത്. അവശേഷിക്കുന്ന പത്തെണ്ണം പരിഗണിച്ചതേയില്ല.
റോഡുകളുടെ പുനരുദ്ധാരണത്തിന് പോലും തുക അനുവദിക്കാതെ പൂർണമായും നിരാശപ്പെടുത്തി.
കോൾ കൃഷി മേഖല ഉൾപ്പെടുന്ന കാർഷിക മേഖലക്ക് 971.71 കോടി
മലപ്പുറം: ബജറ്റിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾ ഇടം പിടിച്ചു. മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന വിവിധ പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് പി. നന്ദകുമാർ എംഎൽഎ അറിയിച്ചു.
ചെറവല്ലൂർ ബണ്ട് റോഡ് നിർമാണം ചങ്ങരംകുളം കുളം റോഡ് വൈഡനിംഗും ടൗണ് സൗന്ദര്യവത്ക്കരണവും, പൊന്നാനി ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ ഷിപ്പിംഗ് പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി പൊന്നാനിയിലെ കനോലി കനാൽ ഉൾപ്പെടെയുള്ള ബേക്കൽ മുതൽ കോവളം വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാൽ വികസനം, കോൾകൃഷി മേഖല ഉൾപ്പെടുന്ന കാർഷിക മേഖലക്ക് 971.71 കോടി എന്നീ പ്രവർത്തനങ്ങൾക്കാണ് ബജറ്റിൽ തുക വകയിരുത്തിയത്.