അങ്ങാടിപ്പുറത്തു പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു
1265480
Monday, February 6, 2023 11:20 PM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നിർവഹണ ചുമതലയുള്ള പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയുടെ കീഴിൽ ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ’ജലം’ എന്ന ആശയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.
അങ്ങാടിപ്പുറം തരകൻ ഹൈസ്കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ പരിശീലനം നേടിയ 40 കലാകാരൻമാർ പങ്കെടുത്തു. പങ്കെടുത്ത കലാകാരൻമാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി. ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ഗോപകുമാർ, വജ്ര ജൂബിലി ചിത്രരചന പരിശീലകൻ വിഷ്ണുപ്രിയൻ എന്നിവർ നേതൃത്വം നൽകി.