രാഷ്്ട്ര നിർമാണ പ്രക്രിയയിൽ യുവ സമൂഹത്തിന് നിർവഹിക്കാനുള്ള പങ്ക് വിലപ്പെട്ടത്: നജീബ് കാന്തപുരം
1278984
Sunday, March 19, 2023 1:07 AM IST
പെരിന്തൽമണ്ണ: രാഷ്്ട്ര നിർമാണപ്രക്രിയയിൽ യുവാക്കൾക്ക് നിർവഹിക്കാനുള്ള പങ്ക് ഏറെ വിലപ്പെട്ടതാണെന്നും ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾക്ക് യുവജന സംഘടനകൾ മുൻതൂക്കം നൽകണമെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. നെഹ്റു യുവ കേന്ദ്ര മലപ്പുറവും പെരിന്തൽമണ്ണ മുദ്ര എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല യൂത്ത് പാർലമെന്റ് പെരിന്തൽമണ്ണയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവജന സാന്നിധ്യം കൊണ്ട് യൂത്ത് പാർലമെന്റ് ശ്രദ്ധേയമായി. ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ലാ കോഡിനേറ്റർ ഡി. ഉണ്ണികൃഷ്ണൻ സ്വാഗതവും സൽമാൻ നന്ദിയും പറഞ്ഞു. എൻവൈകെ സംസ്ഥാന ഡയറക്ടർ കെ. കുഞ്ഞമ്മദ്, എൻവൈകെ ഫിനാൻസ് ഓഫീസർ അസ്മാബി, മുദ്ര എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. പി. ഉണ്ണീൻ, പ്രമുഖ വ്യവസായി മണികണ്ഠൻ താഴെക്കോട് ഡെൽറ്റ ഗ്രൂപ്പ് എന്നിവർ പ്രസംഗിച്ചു.