മലപ്പുറം: കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഉച്ച ഭക്ഷണ വിതരണ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് കെഎസ്ടിയു മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി നാല് മാസമായി പാചക ചെലവിനുള്ള തുകയോ, പാചക തൊഴിലാളികൾക്കുള്ള കൂലിയോ ഇതേ വരെ സർക്കാർ നൽകിയിട്ടില്ല.
ഇത്രയധികം കുടിശ്ശിക വരുത്തുന്നത് ആദ്യമായിട്ടാണ്. മുൻകൂറായി പണം ചെലവഴിച്ച പ്രധാനാധ്യാപകർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. പാചകത്തെഴിലാളികളുടെ കുടുംബം പട്ടണിയിലാണ്. എത്രയും വേഗം ആവശ്യമായ ഫണ്ടുകൾ അനുവദിച്ച് ഉച്ചഭക്ഷണ വിതരണ പ്രതിസന്ധി പരിക്കണമെന്ന് കഐസ്ടിയു മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ.എം അബ്ദുള്ള തുടങ്ങിയർ പ്രസംഗിച്ചു.