പരിയാപുരം സ്കൂളിനു പുതിയ കെട്ടിടമായി
1279475
Monday, March 20, 2023 11:38 PM IST
അങ്ങാടിപ്പുറം: പരിയാപുരം എഎംഎൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ സമർപ്പണവും തൊണ്ണൂറ്റിയെട്ടാം വാർഷികവും മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.പി. സഈദ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ്് സലാം ആറങ്ങോടൻ ആമുഖ പ്രഭാഷണം നടത്തി. നവീകരിച്ച കെട്ടിടത്തിന്റെയും ഡിജിറ്റൽ ക്ലാസ് മുറികളുടെയും ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎയും ഓഡിറ്റോറിയം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദയും ലൈബ്രറി ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിലും
സ്കൂളിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം ഷഹർബാനുവും നിർവഹിച്ചു. ബ്ലോക്ക് മെംബർമാരായ കെ. ദിലീപ്, വിൻസി, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൗസിയ തവളേങ്ങൽ, സ്കൂൾ മാനേജരും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ വാക്കാട്ടിൽ സുനിൽ ബാബു, മെംബർമാരായ അനിൽ പുലിപ്ര, എം.കെ കദീജ, കെ.ടി അൻവർ, മുൻ ഹെഡ്മിസ്ട്രസുമാരായ സിസിലി, മണി, മുൻ പിടിഎ പ്രസിഡന്റ് ബഷീർ കിനാതിയിൽ, ഹെഡ്മിസ്ട്രസ് ഗൗരി, സ്റ്റാഫ് സെക്രട്ടറി ആരിഫ് എന്നിവർ പ്രസംഗിച്ചു.