എംഇഎസ് മെഡിക്കൽ കോളജിൽ റംസാൻ ഭക്ഷണ വിതരണം
1280706
Saturday, March 25, 2023 12:35 AM IST
പെരിന്തൽമണ്ണ: മാലാപറന്പ് എംഇഎസ് മെഡിക്കൽ കോളജിൽ റംസാൻ മാസത്തിൽ രോഗികളെ പരിചരിക്കാൻ നിൽക്കുന്നവർക്ക് നോന്പ് തുറക്കാനും അത്താഴത്തിനുമുള്ള ഭക്ഷണസാധനങ്ങൾ വിതരണം തുടങ്ങി. പതിനഞ്ചാമത് വർഷമാണിതു തുടരുന്നത്. 250 ൽപരം ആളുകൾക്ക് 30 ദിവസവും സൗജന്യമായി വിഭവങ്ങൾ വിതരണം ചെയ്യും. ഖത്തർ കഐംസിസി മങ്കട മണ്ഡലം കമ്മിറ്റിയുടെ സഹായത്തോടെയാണ് ശിഹാബ് തങ്ങളുടെ സ്മാരകമായുള്ള റിലീഫ് കമ്മിറ്റി ഈ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ, ഉമ്മർ അറക്കൽ, അഡ്വ. ടി.കുഞ്ഞാലി, അഡ്വ. വി. മൂസക്കുട്ടി, ഹനീഫ പെരിഞ്ചേരി, സി.എച്ച് മുസ്തഫ, അമീർ പാതാരി, സഹൽ തങ്ങൾ, അബൂതാഹിർ തങ്ങൾ, ഹാരിസ് കളത്തിൽ, സയ്യിദ് അബൂ തങ്ങൾ, കെ.കെ.എസ് കുഞ്ഞിതങ്ങൾ, പി.പി സൈതലവി, ആഷിക് പാതാരി, ഡോ. അലി ഇർഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.