അരയ്ക്ക് താഴെ തളർന്ന കുടുംബത്തിനു തയ്യൽ മെഷീൻ നൽകി
1281423
Monday, March 27, 2023 12:24 AM IST
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിൽ തിരൂർക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണൽ സേവന വേദിയുമായി സഹകരിച്ചു വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി, അരയ്ക്ക് താഴെ തളർന്ന ദന്പതികൾക്കു സൗജന്യമായി തയ്യൽ മെഷീൻ നൽകി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലന്പൂർ അധ്യക്ഷത വഹിച്ചു. ടൈലറിംഗ് ആൻഡ് ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ (എഫ്ഐടിയു ) ജില്ലാ വൈസ് പ്രസിഡന്റ് ഷീബ വടക്കാങ്ങര, റെജീന -ശിഹാബ് ദന്പതികൾക്ക് അങ്ങാടിപ്പുറത്തെ റെജീനയുടെ വീട്ടിൽ വച്ച് തയ്യൽ മെഷീൻ കൈമാറി. തണൽ സേവന വേദി കോ-ഓർഡിനേറ്റർമാരായ സാദിഖ് തിരൂർക്കാട്, മുജീബ് തിരൂർക്കാട്, വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആഷിക് ചാത്തോലി, ടൈലറിംഗ് ആൻഡ് ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ ( എഫ്ഐടിയു) മലപ്പുറം ട്രഷറർ പി.ടി അബൂബക്കർ, പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അംഗം നൗഷാദ് അരിപ്ര തുടങ്ങിയവർ പങ്കെടുത്തു.