അപേക്ഷ ക്ഷണിച്ചു
1296607
Tuesday, May 23, 2023 12:00 AM IST
മഞ്ചേരി : കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനായി ജില്ലയിൽ നിലവിലുള്ളതും പുതുതായി സ്ഥാപിക്കാൻ പോകുന്നതുമായ പ്രത്യേക അതിവേഗ കോടതികളിൽ വിവിധ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജുഡീഷ്യൽ വകുപ്പിൽ നിന്നോ മറ്റു സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ച 62 വയസ് തികയാത്ത സന്നദ്ധരും യോഗ്യരുമായ വ്യക്തികളിൽ നിന്നു നിശ്ചിത ഫോറത്തിൽ അപേക്ഷകൾ 31നകം ലഭിക്കണം. വിജ്ഞാപനത്തിന്റെ പകർപ്പ് ജില്ലയിലെ കോടതികളുടെ നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന്റെ വിവരങ്ങളും അപേക്ഷയുടെ മാതൃകയും ജില്ലാ കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ നോട്ടിഫിക്കേഷൻ ലിങ്കിലും ലഭ്യമാണ്. ഫോണ് 0483-2766377.