കലാ ഉത്സവ് മഞ്ചേരി ഉപജില്ലാതല മേള
1337448
Friday, September 22, 2023 2:48 AM IST
മഞ്ചേരി: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തിലുള്ള കലാ ഉത്സവിന്റെ മഞ്ചേരി ഉപജില്ലാതല മേള നടന്നു. തദ്ദേശീയ കാലരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക, പാരന്പര്യത്തക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം.
വോക്കൽ മ്യൂസിക്ക്, ഉപകരണ സംഗീതം, നൃത്തം, വിഷ്വൽ ആർട്സ്, സോളോ ആക്റ്റിംഗ് ഉൾപ്പെടെ 20 ഇനങ്ങളിലായിരുന്നു മത്സരം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുനിത ഉദ്ഘാടനം ചെയ്തു. ബിപിസി എം.പി. സുധീർ ബാബു അധ്യക്ഷത വഹിച്ചു. സിആർസിസി ആതിര, ബിആർസി ട്രെയ്നർമാരായ കെ. ബിന്ദു, സി. നിഖിൻ എന്നിവർ പ്രസംഗിച്ചു.