ആലിപ്പറന്പ്: ആലിപ്പറന്പ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി അഷ്റഫ് അധ്യക്ഷത വഹിച്ചു.
ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി അഫ്സൽ വോളണ്ടിയർ ബാഡ്ജിന്റെയും ഡയറിയുടെയും വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അയമു എന്ന മാനു, ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. നവാസ്, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, പിടിഎ പ്രസിഡന്റ് അബ്ദുൾ റസാഖ്, എസ്എംസി ചെയർമാൻ ബാലകൃഷണൻ, പിടിഎ മുൻ പ്രസിഡന്റ് മോഹൻദാസ് എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ കെ.ടി ഷാജിമോൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.