മഹിളാ കോണ്‍ഗ്രസ് ‘സാഹസ് 2024 ’ സംഘടിപ്പിച്ചു
1457795
Monday, September 30, 2024 5:37 AM IST
പെരിന്തല്‍മണ്ണ: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ ബ്ലോക്ക് കമ്മിറ്റി ‘സാഹസ് 2024 ’എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഫാത്തിമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ഭാരതി അധ്യക്ഷത വഹിച്ചു.
അംഗത്വ കാമ്പയിന് ജില്ലാ പ്രസിഡന്റ് പി. ഷഹര്ബാന് നിര്‍വഹിച്ചു. അഡ്വ. ജലീല്‍ ‘കോണ്‍ഗ്രസ് അന്നും ഇന്നും’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പെരിന്തല്‍മണ്ണ ബ്ലോക്ക് പ്രസിഡന്റ് ആനന്ദന്, മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്, ഡിസിസി സെക്രട്ടറി ഹാരിസ്, ഡിസിസി അംഗം ഷീബ ഗോപാല്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷറീന ഇക്ബാല്‍,
ജില്ലാ ഭാരവാഹികളായ സിബി, പ്രേമശിഖ, ബ്ലോക്ക് ജില്ലാ ഭാരവാഹികളായ ബിന്ദു മോഹന്‍ദാസ്, ലീലാ മോഹന്‍ദാസ്, ജമീല, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയശ്രീ, ബ്ലോക്ക് ജനറല്‍ സെക്രട്ടറി മൈമൂന എന്നിവര്‍ പ്രസംഗിച്ചു.