പൂന്താനം ഇല്ലത്തേക്ക് ബാലവേദി പഠനയാത്ര നടത്തി
1460745
Saturday, October 12, 2024 4:47 AM IST
പൂന്താനം: തച്ചിങ്ങനാടം ചന്ദ്രന് സ്മാരക ഗ്രന്ഥാലയം ബാലവേദി യൂണിറ്റ് പൂന്താനം ഇല്ലത്തേത്ത് പഠനയാത്ര സംഘടിപ്പിച്ചു. ഇല്ലമുറ്റത്ത് നടന്ന "പൂന്താനം ചരിത്രവും കവിതയും’ ചര്‍ച്ച എസ്. വി. മോഹനന് നയിച്ചു. പി. എസ്. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി സി. പി. നജ്മ യൂസഫ് സ്വാഗതവും ലൈബ്രേറിയന്‍ സി. പി. ശുഭ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഇല്ലവും പരിസരവും ചുറ്റി സഞ്ചരിച്ച് നടത്തിയ പഠനയാത്രയ്ക്ക് കെ. പി. തനൂജബീഗം, എ. പ്രസീജ, നസീറ സലീം, സുമൈറ എന്നിവര്‍ നേതൃത്വം നല്കി. പൂന്താനം ഇല്ലം ഭാരവാഹികള്‍ അക്ഷരമാല കാര്‍ഡുകളും പൂജാ വിഭവങ്ങളും നല്കി കുട്ടികളെ സ്വീകരിച്ചു.