ഹോട്ടലിൽ നിന്ന് പെരുന്പാന്പിനെ പിടികൂടി
1566160
Tuesday, June 10, 2025 3:57 AM IST
വണ്ടൂർ: ഹോട്ടലിൽ നിന്ന് പെരുന്പാന്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി വണ്ടൂരിലാണ് സംഭവം. പെരുന്നാൾ അവധിക്ക് ശേഷം ഹോട്ടൽ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണത്തിന് എത്തിയപ്പോഴാണ് അടുക്കളയ്ക്ക് സമീപം പെരുന്പാന്പിനെ കണ്ടത്.
തുടർന്ന് ഹോട്ടലുടമ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ആർആർടി അംഗം കെ.കെ. മണികണ്ഠകുമാർ എത്തിയാണ് പെരുന്പാന്പിനെ പിടികൂടിയത്. വണ്ടൂർ താലൂക്ക് ആശുപത്രി റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് പെരുന്പാന്പ് എത്തിയത്. പിടികൂടിയ പെരുന്പാന്പിനെ വനംവകുപ്പിന് കൈമാറിയതായി മണികണ്ഠകുമാർ പറഞ്ഞു.