ധനസഹായത്തിന് സ്വാശ്രയ സംഘങ്ങൾക്ക് അപേക്ഷിക്കാം
1563098
Wednesday, May 28, 2025 7:47 AM IST
കൽപ്പറ്റ: പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായ സ്വാശ്രയ സംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പത്തോ അതിലധികമോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായ സ്വയം സഹായ സംഘങ്ങൾ, 80 ശതമാനത്തിൽ കൂടുതൽ സ്ത്രീകൾ അംഗങ്ങളായ സ്വാശ്രയ സംഘങ്ങൾക്കും അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്കാണ അവസരം. പരമാവധി 15 ലക്ഷം രൂപ ധനസഹായമായി ലഭിക്കും. അപേക്ഷകൾ 31നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോണ്: 04936 203824