ലഹരിക്കെതിരേ വനിതാ സംഗമം
1243961
Monday, November 28, 2022 1:17 AM IST
കാഞ്ഞങ്ങാട്: ലഹരി ഉപയോഗിക്കുന്നവര്‍ക്കും വില്പന നടത്തുന്നവര്‍ക്കും താക്കീതായി വനിതാ സംഗമം. സംസ്ഥാന സര്‍ക്കാരിന്റെ യോദ്ധാവിന്റെയും ജില്ലാ പോലീസിന്റെ ക്ലീന്‍ കാസര്‍ഗോഡിന്റെയും ഭാഗമായി ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയും സംയുക്തമായി കൊളവയല്‍ ലഹരി മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ സി.എച്ച്.ഹംസ അധ്യക്ഷത വഹിച്ചു.സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ വിശിഷ്ടാതിഥി ആയിരുന്നു. ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായര്‍, എസ്ഐ കെ.പി.സതീഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ.രവീന്ദ്രന്, സി.കുഞ്ഞാമിന, ജാഗ്രതാ സമിതി ചെയര്മാന് എം.വി. നാരായണന്, കണ്‍വീനര്‍ ഷംസുദീന്‍ കൊളവയല്‍, സി.കുഞ്ഞബ്ദുള്ള, എം.ബി.എം.അഷറഫ്, യു.വി.ബഷീര്‍, എ.ഹമീദ് ഹാജി, സിഡിഎസ് മെമ്പര്‍മാരായ കെ.വി.മിനി, കെ.ഗീത, എ.പി.രാഗി, കെ.ശോഭന, ജനമൈത്രി ബീറ്റ് ഓഫീസര്‍ കെ.രഞ്ജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.