രോഗീസുരക്ഷാ ദിനം: ജില്ലാതല ഉദ്ഘാടനം നടത്തി
1592781
Friday, September 19, 2025 12:44 AM IST
കാഞ്ഞങ്ങാട്: ലോക രോഗീസുരക്ഷാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് നിര്‍വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി. ജീജ അധ്യക്ഷത വഹിച്ചു.
ജില്ലാ ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. രാമന് സ്വാതി വാമന്‍ ബോധവത്കരണ ക്ലാസ് നയിച്ചു.
ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളി നന്ദിയും പറഞ്ഞു.