തദ്ദേശസ്ഥാപനങ്ങളില്‍ വികസന സദസുകള്‍ സംഘടിപ്പിക്കും
1592785
Friday, September 19, 2025 12:44 AM IST
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വികസന സദസുകള്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 22 മുതല്‍ ഒക്ടോബര്‍ 20 വരെ സംഘടിപ്പിക്കും. വികസന സദസ് റിസോഴ്സ് പേഴ്സണ്ന്മാര്ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
സംസ്ഥാനതലത്തില്‍ ഓണ്‍ലൈനില്‍ നടന്ന പരിശീലനം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍ പരിശീലനം നയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ ജോസ്ന എന്നിവരും ഓണ്‍ലൈനില്‍ സംസാരിച്ചു.
പരിശീലനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ്് ഡയറക്ടര്‍ ഷൈനി, ഡെപ്യുട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് എന്നിവര്‍ പ്രസംഗി ച്ചു.
എല്‍എസ്ജിഡി അസി. ഡയറക്ടര്‍ ടി.ടി. സുരേന്ദ്രന്, പിആര്‍ഡി അസി. എഡിറ്റര്‍ എ.പി. ദില്‍ന, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ചിലങ്ക എന്നിവര്‍ പങ്കെടുത്തു.