ലെറ്റ്സ് ടോക്ക് പ്രഭാഷണ പരമ്പര നടത്തി
1592784
Friday, September 19, 2025 12:44 AM IST
പെരിയ: കൊച്ചി മുസിരിസ് ബിനാലെയുടെ ചരിത്രവും ക്യുറേറ്റര്‍ നിഖില്‍ ചോപ്രയുടെ സമകാലീന കലാ ദര്‍ശനവും പങ്കുവച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന് കേന്ദ്രസര്‍വകലാശാലയില്‍ ലെറ്റ്സ് ടോക്ക് പ്രഭാഷണ പരമ്പര നടന്നു.
കൊച്ചിയുടെ ചരിത്രപ്രാധാന്യത്തെയും ബിനാലെയുടെ തുടക്ക കാലത്തെക്കുറിച്ചും കെബിഎഫ് പ്രോഗ്രാം ഡയറക്ടര്‍ മാരിയോ ഡിസൂസ സംസാരിച്ചു. കൊച്ചിയും ഗോവയും തന്റെ സമകാലീന കലാ ജീവിതത്തെ എത്രകണ്ട് സ്വാധീനിച്ചുവെന്ന് നിഖില്‍ ചോപ്ര വിവരിച്ചു.
ഇഴചേര്‍ന്ന് കിടക്കുന്ന അടുപ്പമാണ് കൊച്ചിയ്ക്കും ഗോവയ്ക്കുമുള്ളത്. കൊച്ചിയുടെ സാംസ്കാരികവൈവിധ്യം മറ്റെവിടെയും കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അനന്തന് സുരേഷ് മോഡറേറ്ററായി.