കാ​സ​ര്‍​ഗോ​ഡ്: എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ല്‍​ക്ക​ള​യി​ല്‍ നി​ര്‍​മി​ച്ച ആ​ധു​നി​ക രീ​തി​യി​ലു​ള്ള വോ​ളി​ബോ​ള്‍ കം ​ഷ​ട്ടി​ല്‍ ഗ്രൗ​ണ്ടും പ​വ​ലി​യ​നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു.

പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥിക​ളു​ടെ കാ​യി​ക പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വോ​ളി​ബോ​ള്‍, ഷ​ട്ടി​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഗ്രൗ​ണ്ടും പ​വ​ലി​യ​നും ടോ​യ്‌​ല​റ്റ് അ​ട​ങ്ങു​ന്ന ഡ്ര​സിം​ഗ് റൂം ​കെ​ട്ടി​ട​വും നി​ര്‍​മി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​ബ്ബാ​സ് ബീ​ഗം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷം​സീ​ദ ഫി​റോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഖാ​ലി​ദ് പ​ച്ച​ക്കാ​ട്, കെ. ​ര​ജ​നി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​ര​മേ​ശ്, ല​ളി​ത, കെ. ​സ​വ​ത എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ​ഹീ​ര്‍ ആ​സി​ഫ് സ്വാ​ഗ​ത​വും മു​നി​സി​പ്പ​ല്‍ എ​ന്‍​ജി​നി​യ​ര്‍ എ​സ്. വി​ഷ്ണു ന​ന്ദി​യും പ​റ​ഞ്ഞു.