കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി - മു​ണ്ടോ​ട്ട് - താ​യ​ന്നൂ​ര്‍ - അ​ടു​ക്കം -പ​ര​പ്പ റൂ​ട്ടി​ല്‍ ഇ​ന്നു​മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ല്‍. ഉ​ച്ച​യ്ക്ക് 2.10ന് ​കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 3.30ന് ​പ​ര​പ്പ​യി​ലെ​ത്തും.

ജി​ല്ലാ ആ​ശു​പ​ത്രി (2.20), കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ (2.45), താ​യ​ന്നൂ​ര്‍ (3.00), അ​ടു​ക്കം (3.10) ആ​ണ് സ​മ​യ​ക്ര​മം. തി​രി​കെ 3.35ന് ​പ​ര​പ്പ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 4.55ന് ​കാ​ഞ്ഞ​ങ്ങാ​ടെ​ത്തും. അ​ടു​ക്കം (3.55), താ​യ​ന്നൂ​ര്‍(.05), കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ (4.20), ജി​ല്ലാ ആ​ശു​പ​ത്രി (4.45) ആ​ണ് സ​മ​യ​ക്ര​മം.

നി​ല​വി​ല്‍ കൊ​ന്ന​ക്കാ​ട് നി​ന്ന് പ​ര​പ്പ -മ​ടി​ക്കൈ റൂ​ട്ടി​ല്‍ ഒ​രു സ്വ​കാ​ര്യ ബ​സ് രാ​വി​ലെ ന​ഗ​ര​ത്തി​ലേ​ക്കും വൈ​കു​ന്നേ​രം തി​രി​ച്ചും മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ള്ളൂ. ബ​സ് വ​രു​ന്ന​തോ​ടെ എ​ണ്ണ​പ്പാ​റ, അ​ടു​ക്കം ഭാ​ഗ​ത്തു​ള്ള​വ​ര്‍​ക്ക് പ​ര​പ്പ​യി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്തി മ​ല​യോ​ര​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​കും. വൈ​കു​ന്നേ​രം സ്‌​കൂ​ള്‍ സ​മ​യ​ത്ത് ന​ഗ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തും പ്ര​യോ​ജ​ന​പ്പെ​ടും.