കാസര്‍ഗോഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ്: ഷോര്‍ട്ട് ഫിലിം ക്ഷണിച്ചു
1262969
Sunday, January 29, 2023 12:27 AM IST
കാസര്‍ഗോഡ്: മാര്‍ച്ചില്‍ നടക്കുന്ന അഞ്ചാമത് കാസര്‍ഗോഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ് മത്സര വിഭാഗത്തിലേക്ക് ഷോര്‍ട്ട് ഫിലിം ക്ഷണിച്ചു. പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് 10 മിനിറ്റ് ദൈര്ഘ്യുമുള്ളതും പൊതു വിഭാഗത്തില്‍ 30 മിനിറ്റ് ദൈര്‍ഘ്യുമുള്ള വീഡിയോയുമാണ് അയക്കേണ്ടത്.
മലയാളം, ഇംഗ്ലീഷ് അല്ലാത്ത ഫിലിമുകള്‍ക്ക് സബ്ടൈറ്റില്‍ വേണം. ജനറല്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 10 ഷോര്‍ട്ട് ഫിലിമുകള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ചിത്രങ്ങള്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്പവും സമ്മാനിക്കും.
വിവിധ കാറ്റഗറികളിലുള്ള അവാര്‍ഡുകളും ഉണ്ടായിരിക്കും. ഫെബ്രുവരി 20 ആണ് എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന ദിവസം. ഫോണ്‍: 918891343357, 919400432357.