റാങ്ക് തിളക്കവുമായി അഞ്ജിത
1263262
Monday, January 30, 2023 12:42 AM IST
വെള്ളരിക്കുണ്ട്: കേരള ആരോഗ്യ സര്‍വകലാശാല 2022 മെയ് മാസം നടത്തിയ ബിഎസ്സി നഴ്സിംഗ് പരീക്ഷയില്‍ കുന്നുംകൈ സ്വദേശിനി അഞ്ജിത സി. അജിത് സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക് നേടി.
വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുന്നുംകൈ ചാണകപ്പാറക്കല്‍ അജിത് സി. ഫിലിപ്പിന്റെയും ബീനയുടെയും മകളാണ്.
കഴിഞ്ഞ നവംബറില്‍ ആന്ധ്രപ്രദേശ് മംഗളഗിരിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സിംഗ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. സഹോദരന് അബിന്‍ സി. അജിത് വോര്‍ക്കാടിയിലെ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ഫാം ഓഫീസറാണ്.