കു​ഷ്ഠ​രോ​ഗ​ നി​ര്‍​മാ​ര്‍​ജ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്കം
Thursday, February 2, 2023 12:44 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്പ​ര്‍​ശ് "കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന' പ​ക്ഷാ​ച​ര​ണ​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ദേ​ശീ​യാ​രോ​ഗ്യ ദൗ​ത്യം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഴ്സിം​ഗ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ര്‍ ഡോ.​ഗീ​ത ഗു​രു​ദാ​സ് നി​ര്‍​വ​ഹി​ച്ചു.
ജ​നു​വ​രി 30 മു​ത​ല്‍ ഫെ​ബ്രു​വ​രി 12 വ​രെ​യാ​ണ് കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ്ജ​ന പ​ക്ഷാ​ച​ര​ണ​മാ​യി ആ​ച​രി​ക്കു​ന്ന​ത്. "പൊ​രു​താം കു​ഷ്ട​രോ​ഗ​ത്തി​നെ​തി​രെ, ച​രി​ത്ര​മാ​ക്കാം കു​ഷ്ഠ​രോ​ഗ​ത്തെ ' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ മു​ദ്രാ​വാ​ക്യം.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖേ​നേ സ്‌​കൂ​ളു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രി​ക​രി​ച്ചു​കൊ​ണ്ടു​ള്ള പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ്‌​ക്രീ​നിം​ഗ് ക്യാ​മ്പു​ക​ളും ഉ​ര്‍​ജി​ത​മാ​ക്കും.
ജി​ല്ലാ ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ എം.​മേ​രി​ക്കു​ട്ടി, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍, ന​ഴ്സിം​ഗ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ടി.​കെ.​ഷൈ​ബി, ന​ഴ്സിം​ഗ് ട്യൂ​ട്ട​ര്‍ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. നോ​ണ്‍ മെ​ഡി​ക്ക​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ സി.​മ​ധു​സൂ​ദ​ന​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.