കേരള ബാങ്ക് നിയമനത്തില്‍ സഹകരണ ജീവനക്കാര്‍ക്ക് 50 ശതമാനം സംവരണം വേണം: കെസിഇഎഫ്
1265302
Monday, February 6, 2023 12:09 AM IST
തൃക്കരിപ്പൂര്‍: കേരള ബാങ്കിലെ നിയമനങ്ങളില്‍ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് 50 ശതമാനം സംവരണം നല്‍കണമെന്ന് കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഹൊസ്ദുര്‍ഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. തൃക്കരിപ്പൂര്‍ ജിവിഎച്ച്എസ്എസില്‍ നടന്ന സമ്മേളനം കെസിഇഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ.കെ.ശശാങ്കന് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹ സമിതി അംഗം കെ.ശശി മുഖ്യ പ്രഭാഷണം നടത്തി.
പി.ശോഭ, സി.ഇ.ജയന്, സുജിത്ത് പുതുക്കൈ, കെ.പി.ജയദേവന്, പി.യു.വേണുഗോപാലന്‍, ഒ.വി.രതീഷ് എന്നിവര്‍ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. താലൂക്ക് ട്രഷറര്‍ ടി.സുരേശന് അധ്യക്ഷത വഹിച്ചു. കെസിഇഎഫ് ജില്ല പ്രസിഡന്റ് പി.കെ.വിനോദ് കുമാര്‍ ഉപഹാര സമര്പണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ജോസ് തോമസ്, എ.ശിവപ്രസാദ്, എം.പുരുഷോത്തമന് നായര്‍, കെ.എം.ഉണ്ണികൃഷ്ണന്, പി.വിനോദ് കുമാര്‍, കെ.ശശി, എം.ലത, കെ.അംബിക, വി.വി.നിഷാന്ത്, കെ.എ.അബ്ദുള്‍ ഖാദര്‍, പി.ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. സംഘടന തെരഞ്ഞെടുപ്പില്‍ കെ.നാരായണന് നായര്‍ വരണാധികാരിയായിരുന്നു.
ഭാരവാഹികള്‍:എ.കെ.ശശാങ്കന്(പ്രസിഡന്റ്), ഒ.വി.രതീഷ്, കെ.എ.അബ്ദുള്‍ ഖാദര്‍(വൈസ് പ്രസിന്റുമാര്‍), പി.യു.വേണുഗോപാലന്‍(സെക്രട്ടറി), വി.വി.നിഷാന്ത്, എ.ശിവപ്രസാദ്, എം.സീന(ജോയിന്റ് സെക്രട്ടറിമാര്‍), ടി.സുരേശന്, (ട്രഷറര്‍). ഇന്ദിര രമേശന് നായര്‍ (വനിതാ ഫോറം അധ്യക്ഷ), അനിത കാഞ്ഞങ്ങാട് (കണ്‍വീനര്‍).