കെസിവൈഎം ലഹരിവിരുദ്ധ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു
1265648
Tuesday, February 7, 2023 12:55 AM IST
വെള്ളരിക്കുണ്ട്: യുവജനങ്ങള്‍ക്കിടയിലും സമൂഹത്തിലും പടര്‍ന്നുകൊണ്ടിരിക്കുന്ന ലഹരിയുടെ വ്യാപനം തടന്നതിനായുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെസിവൈഎം വെള്ളരിക്കുണ്ട് ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ മുഴുവന്‍ യൂണിറ്റുകളിലും സ്കൂള്‍, കോളേജ് മുതലായ സ്ഥാപനങ്ങളിലും ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. നേരത്തേ ആദ്യഘട്ടമായി വിവിധ യൂണിറ്റുകളില്‍ ബോധവത്കരണ സെമിനാറുകള്‍ നടത്തിയിരുന്നു.
ഫൊറോന ഡയറക്ടര്‍ ഫാ.അഖില്‍ മുക്കുഴി, ആനിമേറ്റര്‍ സി.റോയസ് എസ്എച്ച്, ലേ-ആനിമേറ്റര്‍ സന്തോഷ് വട്ടപ്പറമ്പില്‍, പ്രസിഡന്റ് അമല്‍ പേഴുംകാട്ടില്‍, വൈസ് പ്രസിഡന്റ് അനീന ചെമ്പുകണ്ടത്തില്‍, ഡെപ്യൂട്ടി പ്രസിഡന്റ് ഡെല്വിന് വാത്തോലില്‍, ജനറല്‍ സെക്രട്ടറി അലിഷോണ് നെല്ലാനിക്കാട്ട്, ജോയിന്റ് സെക്രട്ടറി അമല മൈലക്കല്‍, സെക്രട്ടറി സച്ചിന് പുളിക്കക്കുന്നേല്‍, ട്രഷറര്‍ ആശിഷ് തച്ചിലോത്ത്, കൗണ്‍സിലര്‍മാരായ ടോണി ചേപ്പുകാലായില്‍, മാനസ നരിക്കുഴിയില്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.