സംസ്ഥാന ഐസിഎസ്ഇ വോളി: ഓക്സീലിയം സ്കൂളിന് രണ്ടാംസ്ഥാനം
1338690
Wednesday, September 27, 2023 2:33 AM IST
നര്‍ക്കിലക്കാട്: ഐസിഎസ്ഇ സംസ്ഥാന വോളിബോള്‍ മത്സരത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി വരക്കാട് ഓക്സീലിയം സ്കൂളിലെ ചുണക്കുട്ടികള്‍ മലയോരത്തിന് അഭിമാനമായി.
കോട്ടയത്ത് നടന്ന മത്സരത്തില്‍ അണ്ടര്‍ 17 ഗേള്‍സ് വിഭാഗത്തിനാണ് രണ്ടാംസ്ഥാനം നേടാനായത്. ടീമിലെ നേഹ മാത്യുവിന് ദേശീയ മത്സരത്തിലേക്കുള്ള ടീമില്‍ സെലക്ഷന് ലഭിച്ചതും ഇരട്ടി മധുരമായി. വിജയിച്ച ടീമംഗങ്ങളെ സ്കൂള്‍ മാനേജ്മെന്റും പിടിഎ കമ്മിറ്റിയും അഭിനന്ദിച്ചു.