ബസില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1576588
Thursday, July 17, 2025 10:10 PM IST
പൊയിനാച്ചി: സ്വകാര്യബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നില്‍നിന്നും വന്നിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
കുണിയ കാനത്തില്‍ ഹൗസിലെ കെ.വി. അബ്ദുള്ള-താഹിറ ദമ്പതികളുടെ മകന് അബ്ദുള്‍ റഹ്മാന് ഫാരിസ് (19) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ പൊയിനാച്ചിക്ക് സമീപം ബട്ടത്തൂരിലാണ് അപകടമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. മംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. സഹോദങ്ങള്‍: ഹുസൈന്, മുജ്തബ, ആയിഷ, ബുഷ്റ, ഫാത്തിമ.