എം. ശശി അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി
1575425
Sunday, July 13, 2025 8:33 AM IST
പെരിയ: കല്യോട്ടെ ഐഎൻടിയുസി പ്രവർത്തകനായിരുന്ന എം. ശശിയുടെ 18-ാം ചരമവാർഷിക ദിനത്തിൽ ഐഎൻടിയുസി കല്യോട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും മെഡിഫ്ലെക്സ് മെഡിക്കൽ ലബോറട്ടറിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയതു ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജൻ അരീക്കര, ഐഎൻടിയുസി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് ദാമോദരൻ മൂവാരിമൂല, ക്ലബ് പ്രസിഡന്റ് ദീപു കല്യോട്ട്, എം.കെ. കൃഷ്ണൻ, കെ. സത്യനാരായണൻ, പി.വി. കൃഷ്ണൻ, പത്മകുമാർ മൂരിയാനം, ജനാർദനൻ കല്യോട്ട്, വിജിത്ത് കല്യോട്ട്, സുഭാഷ് കല്യോട്ട് എന്നിവർ പ്രസംഗിച്ചു.