ഇരട്ടനേട്ടവുമായി തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി
1575022
Saturday, July 12, 2025 2:31 AM IST
തൃക്കരിപ്പൂർ: സംസ്ഥാന തലത്തിൽ ഇരട്ട അംഗീകാരം നേടി തൃക്കരിപ്പൂർ ഗവ. താലൂക്ക് ആശുപത്രി. 92 ശതമാനം മാർക്ക് നേടി താലൂക്ക് ആശുപത്രികളിൽ ഒന്നാം സ്ഥാനം നേടിയാണ് 15 ലക്ഷം രൂപയുടെ കായകൽപ് അവാർഡ് സ്വന്തമാക്കിയത്.
സംസ്ഥാനത്തെ മികച്ച താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് പരിസ്ഥിതി സൗഹൃദ അവാർഡുകളുടെ വിഭാഗത്തിൽ 96 ശതമാനം മാർക്ക് നേടി താലൂക്ക് ആശുപത്രി അഞ്ചു ലക്ഷം രൂപയുടെ പരിസ്ഥിതി സൗഹൃദ അവാർഡിനും അർഹത നേടി.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തി കീഴിലുള്ള തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി അസുഖ നിവാരണത്തിലും രോഗികളോട് സൗഹൃദപരമായ സമീപനത്തിലും മാലിന്യനിർമാർജനം ഉൾപ്പെടെയുള്ള ശുചിത്വ പ്രവർത്തനങ്ങളിലും തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി പുലർത്തിയ മാതൃകാപരമായ പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരം തേടിയെത്തിയത്.