കൃഷി രീതികള്‍ സ്മാര്‍ട്ട് ആകണം: മന്ത്രി പ്രസാദ്
1575018
Saturday, July 12, 2025 2:31 AM IST
ചീമേനി: ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ജലസേചനം, മണ്ണിന്റെ ഘടന, കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, മഴയുടെ അളവ് തുടങ്ങിയ വിവരങ്ങള്‍ വിശദമായി മനസിലാക്കാന്‍ കഴിയുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷിയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും കര്‍ഷകന്റെ വരുമാനം ഉയര്‍ത്താനും സാധിക്കുമെന്നും അതിനാല്‍ കൃഷിയില്‍ സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗിക്കാന്‍ കഴിയണമെന്നും കൃഷിമന്ത്രി പി. പ്രസാദ്.
കയ്യൂര്‍-ചീമേനി പഞ്ചായത്ത് നവീകരിച്ച സ്മാര്‍ട്ട് കൃഷിഭവന് നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു.
കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. സപ്ന, ബ്ലോക്ക് പ്രസിഡന്റ് മാധവന് മണിയറ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. ശാന്ത, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. രാഘവേന്ദ്ര, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി. മിനി മേനോന്, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ബിന്ദു, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ആര്. രജിത, പഞ്ചായത്ത് സെക്രട്ടറി കെ. രമേശന്, കെ.ടി. ലത, കെ. കരുണാകരന്, ടി. ശശിധരൻ, പി. കുഞ്ഞിക്കണ്ണന്, ടി.വി. രാഘവന്, കരിമ്പില്‍ കൃഷ്ണന്, എം.കെ. നളിനാക്ഷന്, സി.വി. വിജയരാജ്, ശ്രീവത്സന്‍, മുഹമ്മദ് കൂളിയാട്, പി.സി. ദേവസ്യ, പി.പി. രതീഷ്, കെ. മോഹനന്, അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ.ജി. അജിത്കുമാര്‍ സ്വാഗതവും കൃഷി ഓഫീസര്‍ ടി. അംബുജാക്ഷന് നന്ദിയും പറഞ്ഞു.