സഹായം ചോദിച്ചെത്തി ഐഫോൺ തട്ടിയെടുത്തു
1575437
Sunday, July 13, 2025 8:55 AM IST
കാഞ്ഞങ്ങാട്: സുഖമില്ലാതെ ആശുപത്രിയിലുള്ള ഭാര്യയെ വിളിക്കാനാണെന്നുപറഞ്ഞ് വിദ്യാർഥിയുടെ ഐഫോൺ വാങ്ങിയ ആൾ ഫോൺ തട്ടിയെടുത്ത് കടന്നു. സ്വകാര്യ ഐടി സ്ഥാപനത്തിലെ വിദ്യാർഥി കാഞ്ഞങ്ങാട് സ്വദേശി ഋത്വിക്കിനാണ് ഫോൺ നഷ്ടമായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടയിലാണ് അപരിചിതനായ ആൾ ഫോൺ ചോദിച്ചെത്തിയത്. ഫോണിൽ സംസാരിച്ചുകൊണ്ട് പതുക്കെ നടന്നുനീങ്ങിയ ആൾ പെട്ടെന്ന് ഓടിപ്പോകുകയായിരുന്നു. വിദ്യാർഥി പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇയാൾ റെയിൽവ സ്റ്റേഷൻ ഭാഗത്തേക്ക് ഓടിമറഞ്ഞു.
ഋത്വിക്കിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ഇയാൾ നഗരത്തിലെ മൊബൈൽ ഫോൺ കടയിൽനിന്നും ഇതേ രീതിയിൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.