കോടതി കേസുകള്‍ തീര്‍പ്പാക്കാന്‍ അനുരഞ്ജനയജ്ഞം
1575570
Monday, July 14, 2025 1:57 AM IST
കാസര്‍ഗോഡ്: ദേശീയ നിയമസേവന അതോറിറ്റിയുടെയും സുപ്രീംകോടതി മീഡിയേഷന് ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രോജക്ട് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ 90 ദിവസം നീണ്ടുനില്‍ക്കുന്ന മീഡിയേന് ഫോര്‍ ദ നേഷന്‍ എന്ന പേരില്‍ നടപ്പാക്കുന്ന അനുരഞ്ജനയജ്ഞം കാസര്‍ഗോഡ് കോടതികളില്‍ സമയബന്ധിതമായി സംഘടിപ്പിക്കും.
സംസ്ഥാന മീഡിയേഷന് ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററിന്റെയും ഹൈക്കോടതിയുടെയും സംസ്ഥാന നിയമസേവന അതോറിറ്റിയുടെയും മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോടതിയില്‍ നിലവിലുള്ള വൈവാഹിക തര്‍ക്കങ്ങളും വാഹന അപകട നഷ്ടപരിഹാര തര്‍ക്കങ്ങളും സിവില്‍ വ്യവഹാരങ്ങളും വാണിജ്യ തര്‍ക്കങ്ങളും മധ്യസ്ഥത്തിന് ഉതകുന്ന തരത്തിലുള്ള ക്രിമിനല്‍ കേസുകളും ജുലൈ ഒന്ന് മുതല്‍ മുതല്‍ 90 ദിവസത്തിനുള്ളില്‍ അനുരഞ്ജനത്തിലൂടെ തീര്‍പ്പാക്കും.
പരിപാടിയുടെ വിജയത്തിന് വേണ്ടി അഭിഭാഷകരും കക്ഷികളും സഹകരിക്കണമെന്ന് കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കൂടിയായ ജില്ലാ കോഓര്‍ഡിനേറ്റര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: 04994265189.