കര്‍ക്കടകക്കഞ്ഞി, ചക്ക ഫെസ്റ്റുകളുമായി കുടുംബശ്രീ
1575817
Tuesday, July 15, 2025 1:05 AM IST
കാസര്‍ഗോഡ്: കുടുംബശ്രീ ജില്ലാ മിഷന് കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ കര്‍ക്കടകക്കഞ്ഞി ഫെസ്റ്റും ചക്ക ഫെസ്റ്റും സംഘടിപ്പിക്കുന്നു. 17, 18 തിയതികളില്‍ ചക്ക ഫെസ്റ്റും 18 മുതല്‍ 26 വരെ കര്‍ക്കിടകക്കഞ്ഞി ഫെസ്റ്റും ജില്ലാ പഞ്ചായത്ത് പരിസരത്ത് നടക്കും. 17നു രാവിലെ സിഡിഎസ് തല മത്സരങ്ങളാണ് നടക്കുന്നത്.
ചക്കയപ്പം മുതല്‍ ചക്കപ്പശ കൊണ്ടുള്ള കണ്മഷി വരെ 60 ലധികം ചക്കയുടെ വിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ചക്ക ഉപയോഗിച്ചുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നത്. ഉത്പന്നങ്ങള്‍ ഹോംമെയ്ഡ്/സുരക്ഷിതമായ രീതിയില്‍ തയാറാക്കിയതായിരിക്കണം. മാലിന്യം കുറയ്ക്കാന്‍ പായ്ക്കിംഗ് പരിസ്ഥിതി സൗഹൃദമായിരിക്കണം.
സ്റ്റാളുകള്‍ നിര്ദിഷ്ടസമയത്തിനു മുന്‍പ് ഒരുക്കി തീര്‍ക്കണം. സ്ഥലത്ത് ശുചിത്വം നിലനിര്‍ത്തണം. ജഡ്ജിംഗ് നിബന്ധനകള്‍ പ്രഖ്യാപിക്കപ്പെട്ടതിനനുസൃതമായിരിക്കും വിലയിരുത്തല്‍. വിഭവങ്ങളുടെ എണ്ണം, രുചി, പുതുമ, അവതരണം മുതലായ ഘടകങ്ങള്‍ പരിഗണക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും മുന്‍കൂട്ടി പ്രഖ്യാപിച്ച രീതിയില്‍ സമ്മാനങ്ങള്‍ നല്‍കും.