ഉന്നതവിജയികള്‍ക്ക് അനുമോദനം
1575566
Monday, July 14, 2025 1:57 AM IST
കാസര്‍ഗോഡ്: പൊതുപരീക്ഷകളില്‍ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കാന്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നും ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായ പി. മാളവികയെയും ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ നിത ലക്ഷ്മിയെയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.
തുടര്‍ന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ വിദ്യലയങ്ങളും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 1195 നു മുകളില്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ആദ്യ നാലു വിദ്യാലയങ്ങളും ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ഏറ്റവും കൂടുതല്‍ വിജയ ശതമാനം ഉള്ള ആദ്യ അഞ്ചു സര്‍ക്കാര്‍, എയ്ഡഡ് വിദ്യലയങ്ങളും മന്ത്രിയില്‍ നിന്ന് അനുമോദനങ്ങള്‍ ഏറ്റുവാങ്ങി.
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷവഹിച്ചു.
നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ. ശകുന്തള, എം. മനു, ജില്ല പഞ്ചായത്തംഗങ്ങളായി സി.ജെ സജിത്, ജോമോന് ജോസ്, ജാസ്മിന് കബീര്‍, ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബിയാട്രീസ് മരിയ, എഡിവിഎച്ച്സി ഇ.ആര്. ഉദയകുമാരി, എസ്എസ്കെ ജില്ല കോഓര്‍ഡിനേറ്റര്‍ വി.എസ്. ബിജുരാജ്, വിദ്യകിരണം ജില്ല പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ ടി. പ്രകാശന്, ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ സി.വി. അരവിന്ദാക്ഷന് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ വിദ്യാഭാസ ഉപ ഡയറക്ടര്‍ ടി.വി. മധുസൂദനന് സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രടറി എസ്. ശ്യാമലക്ഷ്മി നന്ദിയും പറഞ്ഞു.