സഹകരണബാങ്ക് കമ്മീഷന് ജീവനക്കാരുടെ ഇന്‍സെന്റീവ് വിതരണം ചെയ്യണം: കെസിഇയു
1575571
Monday, July 14, 2025 1:57 AM IST
കാഞ്ഞങ്ങാട്: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും സാമൂഹ്യക്ഷേമ പെന്ഷന് വിതരണം ചെയ്യുന്ന സഹകരണബാങ്ക് കമ്മീഷന് ജീവനക്കാരുടെ ഇന്‍സെന്റീവ് യഥാസമയം വിതരണം ചെയ്യണമെന്നും മത്സ്യ സഹകരണസംഘത്തിലെ ഉന്നമനത്തിനായി ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
മേലാങ്കോട്ട് ലയണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മത്സ്യതൊഴിലാളിത യൂണിയന് സംസ്ഥാന സെക്രട്ടറി പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി. മനോജ്കുമാര്‍ അധ്യക്ഷതവഹിച്ചു. പി. ജാനകി, കെ.വി. രാഘവന്, കെ.വി. വിശ്വനാഥന്, കെ. പ്രഭാകരന്, കെ. രഘു, കെ.വി. തങ്കമണി, സുരേഷ് പായം, എം. ദീപുദാസ്, പി. കെ.ജയശ്രീ, പി. പവിത്രന്, കെ. രമ്യ, രാജന് കുണിചേരി, എ.കെ. ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ.വി. സഞ്ജയന് (പ്രസിഡന്റ്), പി. മനോജ് കുമാര്‍(സെക്രട്ടറി), സി. വിജയന്(ട്രഷറര്‍).