കയ്റോസ് ലീഡേഴ്സ് മീറ്റ്
1575574
Monday, July 14, 2025 1:57 AM IST
കാഞ്ഞങ്ങാട്: കയ്റോസ് കാഞ്ഞങ്ങാട് മേഖല ലീഡേഴ്സ് മീറ്റ് അപ്പോസ്തലറാണി ദേവാലയ ഹാളില്‍ കാഞ്ഞങ്ങാട് ഫെഡറേഷന് കിഴിലുള്ള 36 സ്വാശ്രയ സംഘങ്ങളുടെ ഭാരവാഹികള്‍ക്ക് പോസ്റ്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ബുക്ക് കീപ്പിംഗ് തുടങ്ങിയ വിഷയത്തില്‍ ട്രെയിനിംഗ് നല്കി. കോള്‍പിംഗ് നാഷണല്‍ ബോര്‍ഡ് മെംബര്‍ മരിയ ഗൊരേത്തി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് ഫെഡറേഷന് പ്രസിഡന്റ് ജോര്‍ജ് ജേക്കബ് അധ്യക്ഷതവഹിച്ചു. കണ്ണൂര്‍ രൂപത കെഎല്‍എം പ്രസിഡന്റ് പീറ്റര്‍ കോളക്കാട്, കാഞ്ഞങ്ങാട് മേഖല കോഓര്‍ഡിനേറ്റര്‍ ബിന്‍സി ഷാജു എന്നിവര്‍ പ്രസംഗിച്ചു.
പഴയങ്ങാടി മേഖല കോഓര്‍ഡിനേറ്റര്‍ എം.വി. ചന്ദ്രന് ക്ലാസ് നയിച്ചു. ജോയ് ഫെര്‍ണാണ്ടസ് സ്വാഗതവും നിത ഗില്‍ബര്‍ട്ട് നന്ദിയും പറഞ്ഞു.