തൊഴില്‍ പരിശീലനം നല്കി
1576097
Wednesday, July 16, 2025 12:19 AM IST
കാഞ്ഞങ്ങാട്: 32 കേരള ബറ്റാലിയന് പടന്നക്കാട് നെഹ്റു കോളജ് എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക യുവജന നൈപുണ്യദിനത്തില്‍ കേഡറ്റുകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്കി. മനോഹരമായ പുരസ്കാരങ്ങള്‍ നിര്‍മിക്കുന്നതിലാണ് പരിശീലനം നല്‍കിയത്.
രണ്ടുമണിക്കൂര്‍ നേരംകൊണ്ട് സ്വര്ണകളറുള്ള പ്ലാസ്റ്റിക് കൊണ്ടുള്ള മുത്തുകളും മഞ്ഞ, പച്ച, ചുവപ്പ് നിറങ്ങളുള്ള നൂലും ഉപയോഗിച്ച് നിരവധി പുരസ്കാരങ്ങളാണ് കേഡറ്റുകള്‍ തയാറാക്കിയത്.
ഉദുമ ജിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി എ.ആര്. ആത്മികയും അച്ഛന് കെ.ജി. രാജേഷുമാണ് പരിശീലനം നല്‍കിയത്. ക്യാപ്റ്റന്‍ ഡോ. നന്ദകുമാര്‍ കോറോത്ത്, അണ്ടര്‍ ഓഫീസര്‍ കെ. ദര്‍ശന എന്നിവര്‍ നേതൃത്വം നല്കി.