കെഎസ്ഇബി നടപടി നിയമവിരുദ്ധവും സാമ്പത്തിക ക്രമക്കേടും: പെന്‍ഷനേഴ്സ് കൂട്ടായ്മ
1576095
Wednesday, July 16, 2025 12:19 AM IST
കാഞ്ഞങ്ങാട്: കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് അംഗീകരിച്ച ഡിഎ/ഡിആര്‍ കുടിശിക ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യാതെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തടഞ്ഞുവച്ചിരിക്കുന്ന കെഎസ്ബിയുടെ നടപടി നിയമലംഘനവും സാമ്പത്തിക ക്രമക്കേടും ആണെന്ന് കെഎസ്ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ ജില്ലാ വാര്‍ഷികസമ്മേളനം ആരോപിച്ചു.
ക്ഷാമാശ്വാസത്തിന്റെ കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും പെന്‍ഷന്‍കാര്‍ക്ക് കുടിശികയുള്ള ആറു ഗഡു ക്ഷാമാശ്വാസം വിതരണം ചെയ്യാന്‍ ഉള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പുതിയകോട്ട ഫോര്‍ട്ട് വിഹാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ജയിംസ് എം. ഡേവിഡ് ഉദ്ഘാടനം ചെയ്തു. രാഘവന് കുളങ്ങര അധ്യക്ഷത വഹിച്ചു. വടക്കന്‍ മേഖലാ സെക്രട്ടറി പി.വി. ദിനേശ്ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. വിമല്‍ചന്ദ്, വൈസ് പ്രസിഡന്റ് കെ. വിജയന്, നിര്‍വാഹകസമിതി അംഗം ജോസഫ് കളരിമുറിയില്‍, ജില്ലാ സെക്രട്ടറി കെ.വി. സുരേശന്, പി. ജയചന്ദ്രന്, രാജന് മുടിക്കാനം, കെ.വി. മോഹന, ശശി തോമസ്, എം. ബാലചന്ദ്രന്, കെ.വി. സുരേശന്, കെ.വി. ജനകന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി. കുമാരന്-പ്രസിഡന്റ്, കെ.വി. സുരേശന്-സെക്രട്ടറി, യു. ആനന്ദന്-ട്രഷറര്‍.