സത്യസന്ധൻ മികച്ച നാടകം, വേദി കീഴടക്കി കോന്നി ആർവിഎച്ച്എസ്എസ്
1244268
Tuesday, November 29, 2022 10:50 PM IST
തിരുവല്ല: യുപി വിഭാഗം മികച്ച നാടകമായി കോന്നി റിപ്പബ്ലിക്കൻ സ്കൂൾ അവതരിപ്പിച്ച "സത്യസന്ധൻ' തെരഞ്ഞെടുക്കപ്പെട്ടു.
പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും വേറിട്ട അനുഭവമാണ് നാടകം ആസ്വാദകർക്ക് സമ്മാനിച്ചത്. വഴിയിൽ കളഞ്ഞു കിട്ടിയ തേങ്ങ സ്കൂളിലെ ഹെഡ്മാസ്റ്ററെ ഏൽപിക്കുന്ന സത്യസന്ധനായ അപ്പുവിന്റെ കഥയാണ് നാടകം പറയുന്നത്.
ജീവിതത്തിലെ ദാരിദ്ര്യത്തിന്റെയും ക്ലേശങ്ങളുടെയും ഇടയിലും സത്യസന്ധത നൽകുന്ന ആനന്ദമാണ് നാടകത്തിന്റെ പ്രമേയം കൊടുമൺ ഗോപാലകൃഷ്ണനാണ് നാടക രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. അദ്വൈത എസ്. കുമാർ, അഭിനവ എസ്. കുമാർ, കെ.എസ്. അർജുൻ, അൻഷാ അനീഷ്, ആർ. നവ്യ, അമേഖ എസ്. രഞ്ജിത്, ആർ. അനഘാമോൾ, ആർ.എസ്. ശ്രീനന്ദ എന്നിവരാണ് അഭിനയിച്ചത്. നാടകം മത്സരങ്ങളിൽ തുടർച്ചയായ നേട്ടമാണ് കോന്നി ആർവിഎച്ച്എസിന്റേത്.